Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണ ആവേശത്തിൽ ജോ...

പ്രചാരണ ആവേശത്തിൽ ജോ ജോസഫ്

text_fields
bookmark_border
കാക്കനാട്: വ്യാഴാഴ്ച ചളിക്കവട്ടം കൃഷ്ണപിള്ള ജങ്ഷനില്‍നിന്ന് ആരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ പൊതുപര്യടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ്​ ഉദ്ഘാടനം ചെയ്തത്. പതിവുപോലെ പച്ചക്കറികളും പഴവർഗങ്ങളുമായി നിരവധി കുട്ടികളും മുതിർന്നവരും സ്ഥാനാർഥിയെ കാത്തുനിന്നു. മണ്ണാറക്കര ജങ്ഷന്‍, കുമ്പളപ്പിള്ളി ജങ്ഷന്‍, ധന്യ ജങ്ഷന്‍, തൃക്കോവില്‍ ജങ്ഷന്‍, വടക്കിനേടത്ത് പള്ളി, വെണ്ണല ഹൈസ്കൂള്‍ ജങ്ഷന്‍, ചാണേപ്പമ്പ്, കൊറ്റങ്കാവ്, ശാന്തി നഗര്‍, കണിയാവേലി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. മന്ത്രി വി. ശിവൻകുട്ടി, പന്ന്യൻ രവീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലെത്തി ഡോ. ജോ ജോസഫിന് അഭിവാദ്യമർപ്പിച്ചു. ചലച്ചിത്ര നടൻ ഇർഷാദ് പര്യടന വാഹനത്തിൽ ഡോ. ജോ ജോസഫിനൊപ്പം വൈറ്റില നിവാസികളെ കണ്ട് പിന്തുണ ഉറപ്പിച്ചു. രാത്രി പാലച്ചുവട് നടന്ന ജനപ്രതിനിധികളുടെ ഫുട്ബാൾ മത്സരത്തിലും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story