Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണ വിഷയമായി...

പ്രചാരണ വിഷയമായി ആഫ്രിക്കൻ ഒച്ചും

text_fields
bookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായി 'ആഫ്രിക്കൻ ഒച്ച്​'. കാക്കനാട്​ തുതിയൂരിലെ വോട്ടർമാരാണ്​ വോട്ട്​ തേടിയെത്തുന്ന എല്ലാ മുന്നണി പ്രവർത്തകരോടും തങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഒച്ച്​ ശല്യം അവതരിപ്പിക്കുന്നത്​. മൂന്ന്​ വർഷമായി നേരിടുന്ന ഈ പ്രശ്നത്തിന്​ ഇതുവരെ പരിഹാരം കാണാത്തതിൽ ഏതെങ്കിലും ഒരു പാർട്ടിക്കാരോട്​ മാത്രമല്ല, നാട്ടുകാരുടെ പ്രതിഷേധം. ഈ കാലഘട്ടത്തനിടെ മാറി മാറി വന്ന നഗരസഭ ഭരണകൂടങ്ങളും സർക്കാറും തങ്ങളെ അവഗണിക്കുകയായിരുന്നെന്ന്​​ ഇവർ പറയുന്നു. തുതിയൂർ മേഖലയിൽ ഓരോ ദിവസവും ഒച്ചുകളുടെ എണ്ണം കൂടി വരികയാണെന്ന്​ നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്ന്​ പണം മുടക്കി ഉപ്പ്​ വാങ്ങി വിതറിയാണ്​ താൽക്കാലിക പരിഹാരം കാണുന്നത്​. എന്നാൽ, പൂർണമായും ഇവയെ നശിപ്പിക്കാനാവാത്തതിനാൽ വീണ്ടും ഇരട്ടിയായി ഇവ വ്യാപിക്കുകയാണ്​. വീടുകൾക്കും കൃഷിക്കും കടകളിൽ സൂക്ഷിച്ചിരിക്കുന്നതടക്കം ഭക്ഷ്യ വസ്തുക്കൾക്കും ഭീഷണിയാണ്​ ഈ ഒച്ചുകൾ. പരാതികൾക്ക്​ നേരെ പലപ്പോഴും ഭരണാധികാരികൾ മുഖംതിരിക്കുകയാണ്​. ഒച്ചു ശല്യത്തിന്​ ശാശ്വത പരിഹാരം വാഗ്​ദാനം ചെയ്താണ്​ പാർട്ടി പ്രവർത്തകർ വോട്ടർമാരിൽനിന്ന്​ തടിതപ്പുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story