Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTകിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
ആലുവ: കിൻഫ്ര കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം. പദ്ധതി പെരിയാർ കുളംതോണ്ടുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇതിനെതിരെ പാർട്ടി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ജാഥയും ധർണയും നടത്തി. പഞ്ചായത്ത് രണ്ടാം വാർഡ് അംഗം നജീബ് പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.എ. അബ്ദുൽജബ്ബാർ അധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് കരിം കല്ലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. രണ്ടാം വാർഡ് പ്രസിഡൻറ് റഷീദ് സ്വാഗതവും ആലുവ മണ്ഡലം സെക്രട്ടറി ഫാത്തിമ അബ്ബാസ് സമാപനവും നടത്തി. പ്രകടനത്തിന് കീഴ്മാട് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ആബിദ അബ്ദുൽഖാദർ, എഫ്.ഐ.ടി.യു ജില്ല ട്രഷറർ റഹിം കുന്നത്ത്, റൗഫ് കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas4 wp കിൻഫ്ര കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്കെതിരെ വെൽഫെയർ പാർട്ടി നടത്തിയ ധർണ കീഴ്മാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം നജീബ് പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
