Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീധന പീഡനം:...

സ്ത്രീധന പീഡനം: കുഞ്ഞിന്​ പിന്നാലെ അമ്മയും മരിച്ചു

text_fields
bookmark_border
സ്ത്രീധന പീഡനം: കുഞ്ഞിന്​ പിന്നാലെ അമ്മയും മരിച്ചു
cancel
blurb രണ്ടുപേർ അറസ്റ്റിൽ കുമളി: സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടർന്ന് പൊള്ളലേറ്റ കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു. തേനി ജില്ലയിലെ ഗുഢല്ലൂരിൽ അരുൺ പാണ്ഡ്യന്‍റെ ഭാര്യ ശിവപ്രിയയാണ്​ (21) മരിച്ചത്. നേരത്തേ മകൻ യാഗിദ് (ഒന്ന്​) മരിച്ചിരുന്നു. കഴിഞ്ഞ 17നാണ് അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റത്. സ്ത്രീധനം ചോദിച്ചുണ്ടായ വഴക്കിനെ തുടർന്ന് ശിവപ്രിയയുടെ ഭർതൃപിതാവ് പെരിയ കറുപ്പൻ (53) ഇരുവരുടെയും ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടരവർഷം മുമ്പാണ് ശിവപ്രിയയും അരുൺ പാണ്ഡ്യനും തമ്മിലുള്ള വിവാഹം നടന്നത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ശിവപ്രിയ വ്യാഴാഴ്ചയാണ്​ മരിച്ചത്​. തേനി ആർ.ഡി.ഒ കൗസല്യയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയിലെടുത്ത പെരിയ കറുപ്പൻ, മകൻ അരുൺ പാണ്ഡ്യൻ എന്നിവരുടെ അറസ്റ്റ്​ രേഖപ്പെടുത്തി. ......... cap: പൊള്ളലേറ്റ് മരിച്ച അമ്മയും കുഞ്ഞും ....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story