Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:38 AM IST Updated On
date_range 27 May 2022 5:38 AM ISTകോട്ടപ്പടി -വിരിപ്പക്കാട്ടുചിറ റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു
text_fieldsbookmark_border
കോതമംഗലം: കോട്ടപ്പടി -വിരിപ്പക്കാട്ടുചിറ റോഡിന്‍റെ സംരക്ഷണഭിത്തി നിർമാണം അശാസ്ത്രീയമെന്ന് പരാതി. സംരക്ഷണഭിത്തി ഇടിഞ്ഞു. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ടുചിറയില്‍ കൃഷിഭവനിലേക്ക് പോകുന്ന റോഡിന്‍റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. 2019ലാണ് ഇത് നിർമിച്ചത്. റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. റോഡിന്‍റെ സംരക്ഷണഭിത്തിയുടെ പലഭാഗങ്ങളും തകര്‍ച്ചയിലാണ്. സിമന്‍റ് ഉപയോഗിക്കാതെ കാട്ടുകല്ല് ഉപയോഗിച്ചാണ് നിർമാണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സംരക്ഷണഭിത്തി നിർമിക്കുന്ന സമയത്തുതന്നെ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും കോൺട്രാക്ടർ അത് മുഖവിലയ്ക്കെടുത്തില്ലെന്ന് കോട്ടപ്പടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. വേണു പറഞ്ഞു. കഴിഞ്ഞ ദിവസം റോഡരികില്‍ ഒരു യാത്രക്കാരന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ വെച്ചതും ആ ഭാഗം അപ്പാടെ ഇടിഞ്ഞുതാഴ്ന്നു. യാത്രക്കാരനും അപകടംപറ്റി. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story