Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:38 AM IST Updated On
date_range 27 May 2022 5:38 AM IST'പാലായിക്കുന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണം'
text_fieldsbookmark_border
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പാലായിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് സി.പി.ഐ അറക്കപ്പടി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മൂന്നു നിലകളിലായി 40 കിടപ്പുമുറികൾ അടക്കം വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് ആശുപത്രി അവഗണന നേരിടുകയാണ്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കിയാല്‍ കിടത്തിച്ചികിത്സക്ക് പര്യാപ്തമാണ് ഈ ആശുപത്രിയെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മേപ്രത്തുപടി ചാത്തംകുളം ജലസംഭരണി നവീകരിച്ച് ഉപയുക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല അസി.സെക്രട്ടറി അഡ്വ. കെ.എന്‍. സുഗതന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.വി. ശശി, കെ.പി. റെജിമോന്‍, ശാരദ മോഹന്‍, പി.കെ. രാജീവന്‍, എ.എസ്. അനില്‍കുമാര്‍, വി.കെ. സക്കീര്‍, അഡ്വ. രമേശ്ചന്ദ് തുടങ്ങിയവർ സംസാരിച്ചു. വി.കെ. സക്കീര്‍ (സെക്ര.), കെ.ടി. ശ്രീജേഷ് (അസി.സെക്ര.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. em pbvr 1 Adv. K.N. Sugathan സി.പി.ഐ ലോക്കല്‍ സമ്മേളനം ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എന്‍. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
