Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കൊടിത്താനത്ത് ബസും...

തൃക്കൊടിത്താനത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
തൃക്കൊടിത്താനത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
cancel
ചങ്ങനാശ്ശേരി: മണർകാട്-പെരുന്തുരുത്തി ബൈപാസിൽ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അപകടവളവായ ഡീലക്സ് പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചങ്ങനാശ്ശേരി മാമ്മൂട് നടയ്ക്കപ്പാടം കരിനാട്ട് വീട്ടിൽ ജോൺസൺ വർഗീസിന്‍റെ (ബിജു) മകൻ റോൺ ജോൺസനാണ്​ (18 ) മരിച്ചത്. കുറുമ്പനാടം സൻെറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ്​ ഫലം കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ്​ അപകടം. കോട്ടയം-തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും ഓടിച്ചിരുന്ന യുവാവും ബസിനടിയിലേക്ക്​ പോയി. നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കപ്പാടത്ത് വീട്ടിലും റോൺ പഠിച്ച കുറുമ്പനാടം സെന്‍റ്​ പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനുവെക്കും. സംഭവത്തിൽ കേസ് എടുത്ത തൃക്കൊടിത്താനം പൊലീസ് ബസ് പിടിച്ചെടുത്തു. പുലർച്ച തിരക്കില്ലാത്ത റോഡിലെ അമിത വേഗമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാതാവ്: സോണിയ ജോൺസൺ. സഹോദരി: റിച്ച ജോൺസൺ. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട്​​ 3.30ന് കുറിച്ചി ചർച്ച് ഓഫ് ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story