Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിമാർഗ പ്രവർത്തകൻ...

ഗാന്ധിമാർഗ പ്രവർത്തകൻ അജാമളനെ ആദരിച്ചു

text_fields
bookmark_border
ഗാന്ധിമാർഗ പ്രവർത്തകൻ അജാമളനെ ആദരിച്ചു
cancel
പള്ളുരുത്തി: ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയനും, പരിസ്ഥിതി, ശാന്തി സമിതി, കായൽ സംരക്ഷണം, മദ്യനിരോധനസമിതി എന്നീ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നതുമായ പി.ആർ. അജാമളനെ ആദരിച്ചു. അനുമോദന സമ്മേളനം യോഗം ഡോ. ആന്റണി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സീനിയർ അഡ്വൈസറി ഓഫിസർ എ.സി. ജോസ് അജാമളനെ പൊന്മേന്നാട അണിയിച്ചു. മുൻ കൗൺസിലർ ജലജാമണി, അഡ്വൈസറി ഓഫീസർ കെ.ജി.ഉണ്ണികൃഷ്ണൻ, പള്ളുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ പി.ജെ. ലീനസ്, സചിത്ര, രാജമ്മ, ജയ പുഷ്പ പൈ, വിജയൻ, എ.ഡി.ദേവസ്യ എന്നിവർ സംസാരിച്ചു. ചിത്രം: ഗാന്ധിയൻ പി.ആർ.അജാമളനെ എ.സി. ജോസ് പൊന്നാടയണിയിച്ച് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story