Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവളർത്തു പൂച്ചയെ...

വളർത്തു പൂച്ചയെ രക്ഷിക്കുന്നതിനിടെ വീണ് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
മാരാരിക്കുളം: മറ്റ്​ പൂച്ചകളിൽനിന്ന്​ വളർത്തു പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ തകിടി വെളിയിൽ സാജുവാണ്​ (52) മരിച്ചത്. കലവൂർ ജങ്​ഷനിലെ ഓട്ടോ ടാക്സി ഡ്രൈവറാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് വീടിന്‍റെ മുകൾ ഭാഗത്ത്​ സാജു വളർത്തുന്ന പൂച്ചയെ മറ്റ് പൂച്ചകൾ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോൾ നില തെറ്റി തലയടിച്ച് താഴെ വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച 3.30 ഓടെയാണ്​ മരണം സംഭവിച്ചത്​. ഭാര്യ: ദീപ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story