Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്കുലർ ഡിസ്ട്രോഫി...

മസ്കുലർ ഡിസ്ട്രോഫി രോഗികൾക്കായി പുനരധിവാസ കേന്ദ്രം തുടങ്ങണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ പുനരധിവാസ കേന്ദ്രം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. കോംപ്രഹെൻസീവ് ഫെസിലിറ്റി സെന്റർ ഫോർ ന്യൂറോ മസ്കുലർ ഡിസോഡർ എന്ന പേരിൽ ഒരു പുനരധിവാസ കേന്ദ്രം തുടങ്ങിയാൽ ഇത്തരം രോഗങ്ങൾ അനുഭവിക്കുന്നവരുടെ പുനരധിവാസം ഏകോപിപ്പിച്ച് കുടക്കീഴിൽ കൊണ്ടുപോകാൻ കഴിയുമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ചാണ് ഉത്തരവ്. മസ്കുലർ ഡിസ്ട്രോഫി ശ്രേണിയിൽ വരുന്ന രോഗങ്ങൾ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമല്ല. എന്നാൽ, ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ഉണ്ടാകുന്ന ന്യുമോണിയ പോലുള്ള സങ്കീർണ രോഗങ്ങൾക്ക് മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story