Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:44 AM IST Updated On
date_range 26 May 2022 5:44 AM ISTസഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി
text_fieldsbookmark_border
പറവൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് സഹകരണമന്ത്രി, സഹകരണ രജിസ്ട്രാർ, ജില്ല ജോയന്‍റ് രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകി. ബാങ്കിലെ അംഗമായ മാട്ടുപുറം പടിഞ്ഞാറെ കുറ്റിക്കാട്ട് തറ വീട്ടിൽ എ.എ. മുഹമ്മദ് സലീമാണ് പരാതിക്കാരൻ. ജൂൺ 26ലെ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം സംബന്ധിച്ച് ബാങ്ക് പരിധിക്കകത്ത് പ്രചുരപ്രചാരമുള്ള പത്രങ്ങളിൽ അറിയിപ്പ് നൽകാത്തത് തെരഞ്ഞെടുപ്പ് രഹസ്യമായി നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് പരാതി. സെക്രട്ടറിയോട് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച് ഒന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പറവൂർ സഹകരണ അസിസ്റ്റന്‍റ് രജിസ്ട്രാർക്ക് (ജനറൽ) രേഖാമൂലം പരാതി നൽകി. ബാങ്കിൽ നടക്കുന്ന ചില വായ്പ ക്രമക്കേടുകളെ കുറിച്ച് അടുത്തിടെ പരാതി ഉയർന്നതിനെ തുടർന്ന് ബാങ്കിന് മുന്നിൽ സമരങ്ങൾ നടന്നിരുന്നു. ഇതിനാലാകാം തെരഞ്ഞെടുപ്പിന്‍റെ കാര്യം മറച്ചുവെക്കാൻ ശ്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story