Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന് കടത്ത്:...

മയക്കുമരുന്ന് കടത്ത്: തുറമുഖത്തെ ലക്ഷദ്വീപ് വാർഫിൽ പരിശോധന

text_fields
bookmark_border
മട്ടാഞ്ചേരി: മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കൊച്ചി തുറമുഖത്തെ വാർഫിൽ പൊലീസ്​ പരിശോധന ശക്തമാക്കുന്നു. കടൽമാർഗം ലഹരി കടത്ത് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം സിറ്റി പൊലീസും സി.ഐ.എസ്.എഫും സംയുക്തമായാണ് തുറമുഖത്തെ ലക്ഷദ്വീപ് വാർഫിൽ പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ യാത്രികരുടെ ലഗേജുകളും മറ്റും പരിശോധിച്ചു. പരിശോധനക്ക്​ നൂതന സ്കാനിങ്​ മെഷീൻ സംവിധാനവും ഉപയോഗപ്പെടുത്തി. തീരം വഴി മയക്കുമരുന്ന് കടത്തലുകൾ തടയുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും തുറമുഖങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനയുണ്ടാകുമെന്ന്​ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story