Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:44 AM IST Updated On
date_range 26 May 2022 5:44 AM ISTകായംകുളത്ത് മാരക മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ
text_fieldsbookmark_border
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിൽ. കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ അനീഷ് (24), ഭാര്യ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത് . ബാംഗളൂരുവിൽനിന്നുള്ള ബസിൽ കായംകുളത്തേക്ക് മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ച നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തെക്ക് വശത്തുനിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ 3.5 ലക്ഷത്തോളം രൂപ വില വരുന്ന 67 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ശരീരത്തിലും ബാഗിലുമായാണ് ഒളിപ്പിച്ചിരുന്നത്. അനീഷിന് എതിരെ കായംകുളം കനകക്കുന്ന് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഇടക്കിടെ സംസ്ഥാനത്തിന് പുറത്തുപോയി ലഹരി വസ്തുക്കൾ വാങ്ങാറുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കൊട്ടേഷൻ സംഘങ്ങൾ, കോളജ് വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു വിൽപന. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാർ, കായംകുളം ഡിവൈ.എസ് പി അലക്സ് ബേബി, കനകക്കുന്ന് സി.ഐ ജയകുമാർ, കായംകുളം എസ്.ഐ ശ്രീകുമാർ , ഡാൻസാഫ് അംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.ഐ ഇല്യാസ്, എ.എസ്.ഐ ജാക്സൺ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം:APGKY1CRAIME അനീഷ്, ആര്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
