Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകോപന മുദ്രാവാക്യം:...

പ്രകോപന മുദ്രാവാക്യം: പോപുലർഫ്രണ്ട് ജില്ല പ്രസിഡൻറും പ്രവർത്തകനും റിമാൻഡിൽ

text_fields
bookmark_border
ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ ജില്ല പ്രസിഡന്‍റ് നവാസ് വണ്ടാനം, പ്രവർത്തകൻ ഈരാറ്റുപേട്ട നടക്കൽ സ്വദേശി അൻസാർ നജീബ് എന്നിവരെ ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു. 153 എ വകുപ്പ് പ്രകാരം കേസെടുത്താണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. അൻസാർ ഒന്നാം പ്രതിയും നവാസ് രണ്ടാം പ്രതിയുമാണ്. അൻസാറിന്‍റെ തോളത്തിരുന്നാണ് ശനിയാഴ്ചത്തെ റാലിയിൽ കുട്ടി മുദ്രാവാക്യം മുഴക്കിയത്. ജില്ല സെക്രട്ടറി മുജീബ് യാക്കൂബിനെതിരെയും കേസെടുത്തിട്ടുണ്ട്. റാലി സംഘാടകരെന്ന നിലയിലാണ് പോപുലർ ഫ്രണ്ട് ജില്ല ഭാരവാഹികളെ പ്രതികളാക്കിയത്. കുട്ടി മുദ്രാവാക്യം വിളിച്ചുനൽകിയത് അൻസാറിന്‍റെ പ്രേരണയിലാണെന്നാണ് എഫ്.ഐ.ആറിലുള്ളത്​. അതിനിടെ, ദേശീയ ബാലാവകാശ കമീഷൻ നിർദേശിച്ചതനുസരിച്ച് വിശദ റിപ്പോർട്ട് നൽകുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story