Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTകെ.എസ്.എഫ്.ഇ മേഖല ഓഫിസ് പെരുമ്പാവൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും
text_fieldsbookmark_border
പെരുമ്പാവൂര്‍: കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദപരവുമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മൂന്ന് പുതിയ മേഖല ഓഫിസുകള്‍ തുടങ്ങുന്നതിലൊന്ന് പെരുമ്പാവൂരിന് ലഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കൊല്ലം, എറണാകുളം, കോഴിക്കോട് ഓഫിസുകള്‍ സ്ഥാപിക്കുന്നതില്‍ എറണാകുളം റൂറല്‍ ഓഫിസിന്റെ ആസ്ഥാനമാണ് പെരുമ്പാവൂരിലേക്ക് മാറുന്നത്. എറണാകുളം ജില്ലയിലെ ആലുവ, പറവൂര്‍, കുന്നത്തുനാട് താലൂക്കുകളിലെ ശാഖകള്‍ ഉള്‍പ്പെടുത്തിയാണ് എറണാകുളം റൂറല്‍ മേഖല രൂപവത്കരിച്ചിട്ടുള്ളത്. 33 ശാഖകളാണ് ഈ മേഖലയിലുള്ളത്. ഇതിന്റെ ആസ്ഥാനം ഇനി മുതല്‍ പെരുമ്പാവൂരിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story