Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTകിഴക്കമ്പലം- പട്ടിമറ്റം റോഡിൽ ഒരുതരി ടാറില്ല
text_fieldsbookmark_border
അപകടം പതിവ് കിഴക്കമ്പലം: പത്തുവർഷമായി തകർന്നു കിടക്കുന്ന കിഴക്കമ്പലം -പട്ടിമറ്റം റോഡിന് ഒരു മാറ്റവുമില്ല. പ്രദേശത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും ചളിയും വെള്ളവും നിറഞ്ഞ് കിടക്കുകയുമാണ്. നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ വാഹനാപകടവും നിത്യസംഭവമാണ്. ഇരുചക്ര വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപെടുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യാനുള്ള എളുപ്പ വഴിയാണിത്. കിഴക്കമ്പലം- നെല്ലാട് റോഡിൽ പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ ഭാഗത്തെ അറ്റകുറ്റപ്പണിക്കായി 1.34 കോടി രൂപ അനുവദിച്ചിരുന്നങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. നേരത്തേ നെല്ലാട് മുതൽ പട്ടിമറ്റം വരെ ഭാഗത്ത് അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചെങ്കിലും പൂർണമായും കുഴിയടക്കാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോടതി ഇടപടലിനെ തുടർന്ന് 2.10 കോടി രൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചതാണ്. ഓരോ കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ നിർമാണം നീട്ടുകയായിരുന്നു. ഏപ്രിൽ 30നകം 14 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കുന്ന രൂപത്തിൽ നിർമാണം പൂർത്തീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയുമില്ല. കിഫ്ബി വഴി റോഡ് നിർമാണത്തിന് 32.6 കോടി രൂപയാണ് 2018ൽ വകയിരുത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി മനക്കേകടവ് - പള്ളിക്കര, പട്ടിമറ്റം - പത്താംമൈൽ റോഡ് എന്നിവ ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചെങ്കിലും കിഴക്കമ്പലം - നെല്ലാട് റോഡ് നിർമാണം നടന്നില്ല. എന്നാൽ, 10 കോടി രൂപയോളം മാത്രമാണ് കരാറുകാരന് നൽകിയിട്ടുള്ളത്. 22 കോടി രൂപ കിഴക്കമ്പലം - നെല്ലാട് റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. പല ഭാഗത്തും റോഡിന് വേണ്ടത്ര വീതിയില്ലെന്ന സാങ്കേതിക തടസ്സമാണ് കിഫ്ബി ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. എന്നാൽ, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വാഴപ്പിള്ളി മുതൽ നെല്ലാട് വരെ റോഡിന്റെ പല ഭാഗത്തും വീതിയില്ല. കിഴക്കമ്പലം - നെല്ലാട് റോഡ് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനകം നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി സമരം നടത്തിയെങ്കിലും ഒരു നടപടിയുമില്ല. മഴ പെയ്താൽ ചളിയും വെള്ളവും വെയിലായാൽ പൊടിശല്യവും, ഇനി എന്ത് ചെയ്യണമെന്നാണ് നാട്ടുകാരുടെ ചോദ്യം. പടം. കിഴക്കമ്പലം - നെല്ലാട് റോഡ് (em palli 1 lead consider
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
