Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTവടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsbookmark_border
കോതമംഗലം: . തുടർച്ചയായ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വാഴ, പൈനാപ്പിൾ തുടങ്ങി കാർഷിക വിളകളാണ് ഏറെയും നശിപ്പിച്ചത്. ബുധനാഴ്ച പുലർച്ച എത്തിയ കാട്ടാന പുത്തൻപുരയ്ക്കൽ ദിവാകരന്‍റെ നൂറുകണക്കിന് ഏത്തവാഴകളാണ് ചവിട്ടിയരച്ചത്. സമീപവാസിയുടെ പൈനാപ്പിൾ തോട്ടവും നശിപ്പിച്ചു. ഒരേക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നിരുന്നതാണ് ദിവാകരനും കുടുംബവും. മൂന്നു ദിവസം മുമ്പ് എത്തി കുറച്ച് വാഴകൾ നശിപ്പിച്ച ശേഷം ആനകൾ മടങ്ങിയിരുന്നു. കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമെടുക്കുന്നതും മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുകയാണ്. കൃഷിനാശം നേരിടുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി മടങ്ങുന്നതല്ലാതെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. തകർന്ന ഫെൻസിങ് പുനഃസ്ഥാപിക്കാത്തതാണ് ആനകൾ നിരന്തരം ജനവാസ മേഖലയിലെ കൃഷിഭൂമിയിലെത്താൻ കാരണം. നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ. EM KMGM 4 vazha കാട്ടാനകൾ നശിപ്പിച്ച വാഴകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
