Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറ്റിങ്ങൽ സ്വദേശിയെ...

ആറ്റിങ്ങൽ സ്വദേശിയെ കപ്പലിൽനിന്ന്​ കാണാതായ സംഭവം: ടുനീഷ്യൻ സമുദ്രാതിർത്തിയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

text_fields
bookmark_border
കൊച്ചി: ടുനീഷ്യൻ സമുദ്രാതിർത്തിയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. എം.വി എഫിഷ്യൻസി എന്ന പനാമ കപ്പലിൽനിന്ന്​ കാണാതായ സീമാൻ ആറ്റിങ്ങൽ സ്വദേശി അർജുന്‍റെ പിതാവ് രവീന്ദ്രൻ നൽകിയ ഹരജിയിലാണ്​ വിശദീകരണം നൽകിയത്​. മൃതദേഹം അഴുകിയതിനാൽ കപ്പലിലെ ജീവനക്കാർക്ക് ആളെ തിരിച്ചറിയാനായില്ല. എന്നാൽ, വാച്ചും മൊബൈലും അർജുന്‍റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അർജുന്റെ ഡി.എൻ.എ സാമ്പിൾ വിവരങ്ങൾ ടുനീഷ്യൻ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞാൽ നാട്ടിലെത്തിക്കാൻ നടപടിയെടുക്കും. അന്വേഷണം പൂർത്തിയാകുംവരെ കപ്പൽ തുറമുഖം വിട്ടുപോകില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുത്തെന്നും ഷിപ്പിങ്​ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ നിർദേശ പ്രകാരം അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. ഹരജി ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും. മാർച്ച് 18നാണ് അർജുൻ തുർക്കിയിലെ ഇസ്തംബുൾ തുറമുഖത്തുനിന്ന്​ കപ്പലിൽ ജോലിക്കു കയറിയത്. മഹാരാഷ്ട്രയിലെ താണെ ആസ്ഥാനമായ സിനസ്ത മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് ജോലിക്കു കയറിയത്. കപ്പലിലെ ബോസൺ പദവിയിലുള്ള ഉദ്യോഗസ്ഥൻ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്ന് അർജുൻ വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ പരാതിപ്പെട്ടിരുന്നു. ഏപ്രിൽ 20നു വിളിച്ചപ്പോൾ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും മേലുദ്യോഗസ്ഥരോടു പരാതി പറയാൻ ഒരുങ്ങുകയാണെന്നും അർജുൻ പറഞ്ഞു. പിന്നീട് ഏപ്രിൽ 27ന് രാവിലെ ഒമ്പതു മണിയോടെ അർജുനെ കപ്പലിൽനിന്ന് കാണാതായെന്ന് സിനസ്‌ത മാരിടൈം കമ്പനി അധികൃതർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story