Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരദേശ പൊലീസ് സംവിധാനം...

തീരദേശ പൊലീസ് സംവിധാനം പഠിക്കാന്‍ ഒഡിഷ സംഘം കൊച്ചിയി​​ൽ

text_fields
bookmark_border
കൊച്ചി: കേരളത്തിലെ കോസ്റ്റല്‍ പൊലീസിന്‍റെ പ്രവര്‍ത്തനം പഠിക്കാന്‍ ഒഡിഷയില്‍നിന്നുള്ള ഉദ്യേഗസ്ഥ സംഘം കൊച്ചിയിലെത്തി. ഒഡിഷ തീരദേശ പൊലീസ് വിഭാഗം എ.ഡി.ജി.പി സുധാംശു സാരംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ കൊച്ചിയിലെത്തിയത്​. സംഘം തീരദേശ പൊലീസ് ആസ്ഥാനത്ത് ഐ.ജി പി. വിജയനെ സന്ദര്‍ശിച്ചു. ഒഡിഷയിലെ കോസ്റ്റ് ഗാര്‍ഡ് മേധാവി കമാൻഡര്‍ അമിത് കെ.ആര്‍. ശ്രീവാസ്തവ, ഫിഷറീസ് ഡയറക്ടര്‍ എസ്.ആര്‍. പ്രധാന്‍ എന്നിവരാണ്​ സംഘത്തിലെ മറ്റ്​ അംഗങ്ങൾ. ഈ മേഖലയില്‍ കേരളത്തിലെ മാതൃക അനുകരണീയമാണെന്നും ഇതിനെ അടിസ്ഥാനമാക്കി പഠിച്ച് ഒഡിഷ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എ.ഡി.ജി.പി സുധാംശു സാരംഗി പറഞ്ഞു. ഫോട്ടോ ക്യാപ്ഷന്‍:- ERCOSTAL POLICE തീരദേശ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ ഒഡിഷ സംഘം കോസ്റ്റല്‍ പൊലീസ് ഐ.ജി പി. വിജയനൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story