Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെങ്കിപ്പനി പ്രതിരോധം:...

ഡെങ്കിപ്പനി പ്രതിരോധം: ഇന്ന് 'ഡെങ്കി ഹർത്താൽ'

text_fields
bookmark_border
കൊച്ചി: ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഉറവിട നശീകരണ ബോധവത്കരണ കാമ്പയിനുമായി ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും. ഡെങ്കിപ്പനി പ്രതിരോധത്തിനായി പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ബുധനാഴ്ച ഡെങ്കി ഹർത്താൽ നടത്തും. ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണം ഊർജിതപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 11.30ന് കലക്ടറേറ്റ് പരിസരത്ത് ഉറവിടനശീകരണം നടത്തി കലക്ടർ ജാഫർ മാലിക് ജില്ലതല ഉദ്ഘാടനം നിർവഹിക്കും. 291 ഡെങ്കി കേസുകൾ ഈ വർഷം ഇതുവരെ 776 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 291 സ്ഥിരീകരിച്ച കേസുകളും സംശയിക്കുന്ന അഞ്ച് ഡെങ്കിപ്പനി മരണങ്ങളും സ്ഥിരീകരിച്ച ഒരു ഡെങ്കിപ്പനി മരണവുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃക്കാക്കര, കൊച്ചി നഗരസഭ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കളമശ്ശേരി നഗരസഭയിലും കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story