Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രേഷ്ഠ ഹിന്ദി പ്രചാരക...

ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡ് കെ.എൻ. സുനിൽകുമാറിന്

text_fields
bookmark_border
ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡ് കെ.എൻ. സുനിൽകുമാറിന്
cancel
ആലങ്ങാട്: കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനത്തെ ഹിന്ദി പ്രചാരകർക്കായി ഏർപ്പെടുത്തിയ സംസ്ഥാന ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാർഡ് ആലങ്ങാട് സ്വദേശി കെ.എൻ. സുനിൽകുമാറിന്. ഈ മാസം 31ന് തിരുവനന്തപുരം എം.കെ. വേലായുധൻ നായർ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തുന്ന ബിരുദദാന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ.ബി. മധു അറിയിച്ചു. 32 വർഷമായി ഹിന്ദി പ്രചാരകനും അധ്യാപകനുമാണ് സുനിൽകുമാർ. ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിന്‍റെ സ്ഥാപകനും പ്രഥമ പ്രധാന അധ്യാപകനുമായിരുന്നു. ഹിന്ദി ഭാഷയുടെ വ്യാപക പ്രചാരണത്തിന്​ ആലങ്ങാട് ഹിന്ദി ഭവൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഇപ്പോൾ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്‍ററിൽ ഹിന്ദി അധ്യാപക പരിശീലകനാണ്. പടം ER PVR sreshta hindi 1 ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡിന് അർഹനായ കെ.എൻ. സുനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story