Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
ആലുവ: യു.സി കോളജിലെ ഹിസ്റ്ററി ഡിപ്പാർട്​മെന്‍റിൽ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി കോഴ്സിലേക്ക് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജി, എൻഷ്യന്‍റ് ഇന്ത്യൻ ഹിസ്റ്ററി, കൾചർ ആൻഡ് ആർക്കിയോളജി ഇവയിലേതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി വ്യാഴാഴ്ച ഉച്ചക്കുശേഷം 1.30 ന് കോളജ് ഓഫിസിൽ ഹാജരാകേണ്ടതാണ്. ആലുവ: നൊച്ചിമ ഗവ ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗം അറബിക്, ഗണിത ശാസ്ത്രം, ഹിന്ദി എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുകളുണ്ട്. യു.പി.എസ്.ടിയിൽ ഒരു ഒഴിവുമുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ പത്തുമണി മുതൽ നടക്കും. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്‍റെ ശരിപകർപ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം. ആലുവ: ഗവ.എച്ച്.എ.സി എൽ.പി എസിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ഒരു മാസത്തെ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ കെ- ടെറ്റ് പാസായവരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആയിരിക്കണം. ജൂൺ 16 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്കൂൾ ഓഫിസിൽ എത്തിച്ചേരേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story