Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:42 AM IST Updated On
date_range 25 May 2022 5:42 AM ISTവിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരം
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ് ക്ലബ് നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാര ജേതാവ് എസ്. മോഹൻദാസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ, ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടിവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് ശ്രീധർ എന്നിവരെയാണ് ആദരിച്ചത്. മൂവാറ്റുപുഴ ആർ.ഡി.ഒ പി.എ. അനി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് പി.എസ്. രാജേഷ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഡി.ഇ.ഒ ആർ. വിജയ, പ്രസ് ക്ലബ് ട്രഷറർ രാജേഷ് രണ്ടാർ, ജോ. സെക്രട്ടറി അബ്ബാസ് ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. ഫൈസൽ നന്ദിയും പറഞ്ഞു. ചിത്രം - മൂവാറ്റുപുഴ പ്രസ് ക്ലബ് നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചപ്പോൾ EM Mvpa 3 Press

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story