Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:47 AM IST Updated On
date_range 24 May 2022 5:47 AM ISTപ്രവർത്തകർക്കൊപ്പം എ.എൻ. രാധാകൃഷ്ണൻ
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ തിങ്കളാഴ്ച രാവിലെ ചിറപ്പുറം പ്രദേശത്തുനിന്നാണ് പര്യടനം തുടങ്ങിയത്. പ്രദേശവാസിയായ ദേവകിയമ്മ തൻെറ വ്യക്തിപരമായ സങ്കടങ്ങൾ സ്ഥാനാർഥിക്ക് മുന്നിൽ പറഞ്ഞപ്പോൾ ആശ്വസിപ്പിച്ചു. ഇടപ്പള്ളി മേഖലയിലെ ഗൃഹസമ്പർക്കത്തിന് ശേഷം ചമ്പക്കര മേഖലയിൽ എത്തി. ഉച്ചകഴിഞ്ഞ് വാഹന പര്യടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിരവധി ബൈക്കുകളിലായി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. തൈക്കൂടം, മല്ലിനാഥ് പാർക്ക്, മുരുക്കംതറ ക്ഷേത്രം, ദീപം റോഡ്, ഗ്രാമീണ വായനശാല, പാറ്റത്ത് റോഡ്, കുമ്പളപള്ളി ജങ്ഷൻ, കുഴിവേലി ക്ഷേത്രം, ചക്കരപറമ്പ്, തൈക്കാവ് ജങ്ഷൻ, വെണ്ണല ഹൈസ്കൂൾ, അംബേദ്കർ റോഡ്, പട്ടരുമഠം, ലെനിൻ സെന്റർ, എറണാകുളം മെഡിക്കൽ സെന്റർ, ഒബ്റോൺ മാൾ, പാടിവട്ടം സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണത്തിന് ശേഷം ആലിൻചുവടായിരുന്നു സമാപനം. സംസ്ഥാന വക്താവ് സന്ദീപ് വാജസ്പതി, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കുരുവിള മാത്യൂസ്, ലത ഗോപിനാഥ്, ഷിബു ആന്‍റണി, ഭാനു വിക്രമൻ, കമലാസനൻ, സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, എൻ. സജികുമാർ, സി. നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. EC an radhakrishnan -എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പര്യടനത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story