Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുണ്ട തലവനെ കാപ്പ...

ഗുണ്ട തലവനെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: . നെടുമ്പാശ്ശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടില്‍ ലാല്‍കൃഷ്ണ (ലാലപ്പന്‍ എന്ന ലാല്‍ കിച്ചു -36 ) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടി‍ൻെറ ഭാഗമായി റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് നടപടി. 2019ല്‍ അത്താണി ബാറിന് മുന്‍വശത്തു​വെച്ച് ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. ഈ കേസില്‍ കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയില്‍ വിചാരണ തീരുന്നതുവരെ ജില്ലയില്‍ പ്രവേശിക്കരുതെന്നും ഇനി മറ്റ് കേസുകളില്‍ ഉള്‍പ്പെടരുതെന്നും വ്യവസ്ഥയുണ്ടായിരുന്നതാണ്. കഴിഞ്ഞ നവംബറില്‍ നായത്തോടുള്ള ഒരു ബാറിലെ മാനേജരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ലാല്‍കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞുവരവെയാണ് ആയുധ നിയമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികൂടിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story