Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightത്രിദിന അവധിക്കാല...

ത്രിദിന അവധിക്കാല ക്യാമ്പ്

text_fields
bookmark_border
എടവനക്കാട്: എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളില്‍ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകള്‍ക്കായി ആരംഭിച്ചു. എട്ട്, ഒമ്പത് ക്ലാസില്‍ പഠിക്കുന്ന കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നിയമാവബോധത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എസ്.എച്ച്.ഒ രാജന്‍ കെ. അരമന പറഞ്ഞു. ഹെഡ്മിസ്ട്രസ് സി. രത്‌നകല പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ്​ ആന്‍റണി സാബു അധ്യക്ഷത വഹിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ഞാറക്കല്‍ എസ്​.ഐ എ.കെ. സുധീര്‍ പദ്ധതി വിശദീകരിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍. തങ്കരാജ്, പഞ്ചായത്ത് അംഗം കെ.ജെ. ആല്‍ബി, റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഇ.എം. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story