Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:44 AM IST Updated On
date_range 24 May 2022 5:44 AM ISTരാജ്യാന്തര ബദൽ തർക്കപരിഹാര കോൺക്ലേവ് സംഘടിപ്പിച്ചു
text_fieldsbookmark_border
ആലുവ: ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൻെറ കീഴിലെ ബദൽ തർക്കപരിഹാര യൂനിറ്റായ 'ബദ്രി'യുടെ നേതൃത്വത്തിൽ രാജ്യാന്തര കോൺക്ലേവ് സംഘടിപ്പിച്ചു. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ അധ്യക്ഷതവഹിച്ചു. ഏഷ്യ അന്താരാഷ്ട്ര ബദൽ തർക്കപരിഹാര സെന്‍റർ പ്രസിഡന്‍റ് പ്രഫ. സ്റ്റീവ് എൻഗോ മുഖ്യപ്രഭാഷണം നടത്തി. കർണാടക ഹൈകോടതി സീനിയർ അഭിഭാഷകൻ അഡ്വ. ഹരീഷ് ബി.നരസപ്പ, അഡ്വ. ക്രൂഷ് ആൻറണി, മഹാരാജ സായ് ജിറാവു യൂനിവേഴ്സിറ്റി ഓഫ് ബറോഡയിലെ അ. പ്രഫ.കവിത ഭാട്ടിയ, കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കോളജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. സെലിൻ അബ്രഹാം നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas3 bmc ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൻെറ കീഴിലുള്ള ബദൽ തർക്കപരിഹാര യൂനിറ്റായ 'ബദ്രി' യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര കോൺക്ലേവ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
