Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:44 AM IST Updated On
date_range 24 May 2022 5:44 AM ISTകച്ചേരി വളപ്പിലെ വെള്ളക്കെട്ട്: കോടതിയിൽ എത്തുന്നവർ ദുരിതത്തിൽ
text_fieldsbookmark_border
പറവൂർ: കനത്ത മഴയിൽ കച്ചേരി വളപ്പിലെ ടൈലുകൾ പൊട്ടി കുണ്ടും കുഴിയുമായി മാറിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞത് കോടതിയിൽ എത്തുന്നവരെ ദുരിതത്തിലാക്കുന്നു. ആളുകൾക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ഏഴ് വർഷം മുമ്പ് വിനോദസഞ്ചാര വകുപ്പിൻെറ നേതൃത്വത്തിൽ ടൈൽ പാകി സൗന്ദര്യവത്കരിച്ച കച്ചേരി വളപ്പാണ് കുണ്ടും കുഴിയുമായി മാറിയത്. കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയ ഇവിടം ആളുകൾക്ക് പേടിസ്വപ്നമായിരുന്നു. ഇത് നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ നവീകരിക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നതിനെ തുടർന്നാണ് വിനോദസഞ്ചാര വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ഇവിടം പൊട്ടിപ്പൊളിഞ്ഞ് അലങ്കോലമായി. വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കുന്നതാണ് പ്രധാനമായും ടൈലുകൾ പൊട്ടിപ്പൊളിയാൻ കാരണമായത്. വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ വഴിയില്ലായതും ഇവിടെ വെള്ളക്കെട്ടിന് കാരണമായി. പടം EA PVR kacheri valappile 5 പറവൂർ കച്ചേരി വളപ്പിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
