Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTഡോ. സിറിയക് അബി ഫിലിപ്സിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsbookmark_border
ആലുവ: കരൾ രോഗ വിദഗ്ധൻ ഡോ. സിറിയക് അബി ഫിലിപ്സിന് അമേരിക്കൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ലിവർ ഡിസീസസിൻെറ (എ.എ.എസ്.എൽ.ഡി) ഫൗണ്ടേഷൻ ഫെലോ പുരസ്കാരം ലഭിച്ചു. കരൾ രോഗം പ്രതിരോധിക്കുന്നതിനും ഭേദമാക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ശാസ്ത്രജ്ഞരും ആരോഗ്യപരിപാലന വിദഗ്ധരും ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനയാണ് എ.എ.എസ്.എൽ.ഡി. യു.എസ്.എയിലെ കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ നടക്കുന്ന ഡൈജസ്റ്റിവ് ഡിസീസ് വീക്കിൽ പഠനം അവതരിപ്പിക്കും. ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യകേരളീയനും ഇന്ത്യക്കാരനുമാണ് അദ്ദേഹം. രാജഗിരി ആശുപത്രിയിലെ സൻെറർ ഓഫ് എക്‌സലൻസിൻെറ കീഴിലുള്ള ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ സയൻറിസ്റ്റും സീനിയർ കൺസൾട്ടൻറുമാണ്. ദേശീയ അന്തർദേശീയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ശ്രദ്ധ നേടിയ 165ലധികം ശാസ്ത്ര ഗവേഷണ പഠനങ്ങൾ ഡോ. സിറിയക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാപ്‌ഷൻ er yas1 dr.cyriac ഡോ. സിറിയക് അബി ഫിലിപ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
