Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരുപൊതി ചോറിലുണ്ട്...

ഒരുപൊതി ചോറിലുണ്ട് ഒരായിരം പുണ്യം

text_fields
bookmark_border
ഒരുപൊതി ചോറിലുണ്ട് ഒരായിരം പുണ്യം blurb ദുരിതമനുഭവിക്കുമ്പോഴും മറ്റുള്ളവർക്ക്​ താങ്ങായി സുമ വൈപ്പിൻ: വിളമ്പിയതിൽവെച്ച് ഏറ്റവും മഹത്തരമായ ഭക്ഷണം ഏതെന്നുചോദിച്ചാൽ ഉറപ്പായും അതിന് ഒരുത്തരമേയുള്ളൂ- വിശന്നുവലഞ്ഞവന് നൽകിയത്. ആ പുണ്യം പേറുന്ന ഒരുപാടുപേർ ചുറ്റുമുണ്ട്. വിശപ്പ്‌ കാർന്ന വയറിന്‍റെ പുകച്ചിൽ അറിയുന്നവർ. അവർക്ക് മുന്നിൽ തടസ്സങ്ങളില്ല. വീടിനകം മുഴുവൻ മഴവെള്ളം കയറിനിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയിലും പതിവുപോലെ സുമചേച്ചി വെട്ടിയെടുത്തു പറമ്പിലെ വാഴയിൽനിന്ന്​ ഏറ്റവും നല്ലയില. അടുപ്പിലെ കനലുകളിൽ വാട്ടിയെടുത്ത ഇലയിൽ ചോറുവിളമ്പി, പരിപ്പുകറിയും തോരനും അച്ചാറും വിളമ്പി. ഇങ്ങനെ പത്താമത്തെ പൊതിച്ചോറു പൊതിഞ്ഞെടുക്കുമ്പോഴും വീട്ടിൽ തളംകെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന്​ അവർക്ക് കാലെടുക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും പട്ടിണിയോട് മല്ലിടുന്നവർക്കായി എത്തിച്ചുനൽകേണ്ട ഭക്ഷണം സമയത്തിന് കൊടുക്കാൻ കഴിഞ്ഞതിലെ സംതൃപ്തി മുഖത്ത് കാണാനാകുമായിരുന്നു. യൂത്ത്കോൺഗ്രസ് നൽകുന്ന പാഥേയം പദ്ധതിയിൽ എല്ലാ ഞായറാഴ്ചകളിലും ഞാറക്കൽ 15ആം വാർഡിൽ താമസിക്കുന്ന സുമ പൊതിച്ചോറ് നൽകാറുണ്ടെന്ന്​ ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി പറഞ്ഞു. പതിവുപോലെ അതു വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഇത്തവണ ഞെട്ടി. ഇടിഞ്ഞുവീഴാറായ കൊച്ചുവീടിന്‍റെ അകം മുഴുവൻ വെള്ളംകയറിയ അവസ്ഥ. ആ വെള്ളത്തിൽ വലിയ സിമന്‍റ്​ കട്ടകൾ നിരത്തിയാണ് സുമ ഭക്ഷണം പാകംചെയ്തുനൽകിയത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഞാറക്കലിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. പലരും ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയായ ഭർത്താവും വിദ്യാർഥിയായ മകനുമാണ് വീട്ടിലുള്ളത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ് കുടുംബമെങ്കിലും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽനിന്ന്​ പിന്മാറാൻ ഇവർ തയാറല്ല. Suma മഴയിൽ സുമയുടെ വീടിനകത്ത് വെള്ളം കെട്ടിക്കിടക്കുന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story