Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:40 AM IST Updated On
date_range 22 May 2022 5:40 AM ISTസർക്കാർ കെ.എസ്.ആർ.ടി.സിയെ കൊല്ലുന്നു -ഹൈബി ഈഡൻ
text_fieldsbookmark_border
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ലോ ഫ്ലോർ ബസുകൾ ആക്രി വിലയ്ക്ക് തൂക്കി വിൽക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി 'സ്റ്റോക്ക് ക്ലിയറൻസ്' സമരം നടത്തി. തേവരയിലെ ബസ് യാർഡിലാണ് പ്രതിഷേധം നടന്നത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സർക്കാർ കെ.എസ്.ആർ.ടി.സിയെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ജനുറം പദ്ധതി പ്രകാരം ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത് ആരംഭിച്ച പദ്ധതി എൽ.ഡി.എഫ് സർക്കാറിന്റെ കെടുകാര്യസ്ഥതമൂലമാണ് തകർന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബിൻ വർക്കി, ലിന്റോ പി.ആന്റു, അനീഷ് കാട്ടാകട, ഷാൻ മുഹമ്മദ്, എ.എ. അബ്ദുൽ റഷീദ്, എം.സി. വിനയൻ, ദിലീപ് ടി.നായർ, മിസ്വർ ബിജു, എബി പൊങ്ങനതിൽ, സ്വാദിഷ് സത്യൻ, റിയാസ് താമരപ്പിള്ളി, അജിത് വരയിലാൻ, സമീർ കോണിക്കൽ, പി.എച്ച്. അനീഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story