Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കൽ: വിശദീകരണത്തിന്​ കൂടുതൽ സമയം അനുവദിച്ചു

text_fields
bookmark_border
കൊച്ചി: വൈദ്യുതി നിരക്ക്​ കൂട്ടാനിടയാക്കുംവിധം വൈദ്യുതി വകുപ്പ്​ ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കുന്നത്​ തടയണമെന്ന ഹരജിയിൽ വിശദീകരണം നൽകാൻ കെ.എസ്​.ഇ.ബിക്ക്​ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്‌ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോ. നൽകിയ ഹരജിയിലാണ്​ ചീഫ് ജസ്‌റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. വിശദീകരണത്തിന്​ കൂടുതൽ സമയം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം അനുവദിച്ച കോടതി ഹരജി രണ്ടാഴ്ച കഴിഞ്ഞ്​ പരിഗണിക്കാൻ മാറ്റി. ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കാനുള്ള ബോർഡിന്‍റെ ഉത്തരവുകളെയാണ് ഹരജിയിൽ ചോദ്യംചെയ്യുന്നത്. തൊഴിലാളി യൂനിയനുകളുടെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും അടിസ്ഥാനശമ്പളത്തിൽ 40 ശതമാനം വർധനയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ജീവനക്കാരുടെ ശമ്പള വർധനക്ക്​ സർക്കാർ അംഗീകാരം നൽകുന്നതുവരെ വൈദ്യുതി നിരക്ക്​ കൂട്ടരുതെന്നാവശ്യപ്പെട്ട് ഉപഹരജിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story