Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെക്കികൾക്ക്...

ടെക്കികൾക്ക് മയക്കുമരുന്ന്​ നൽകുന്ന മൂന്നുപേർ പിടിയിൽ; രണ്ടുപേർ കായികാധ്യാപകർ

text_fields
bookmark_border
കൊച്ചി: ടെക്കികൾക്കും കോളജ് വിദ്യാർഥികൾക്കും ഇടയിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്നിരുന്ന കായിക അധ്യാപകർ അടക്കം മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ വെല്ലിയഞ്ചേരി കപ്പിൽ വീട്ടിൽ സനിൽ (27), തിരുവല്ല സ്വദേശി കുളങ്ങര ഗുരുകൃപയിൽ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തതറ വള്ളക്കടവ് ശ്രീ വരാഹം ശിവശക്തി വീട്ടിൽ അമൃത (24) എന്നിവരെയാണ് ഡാൻസാഫ്​ പാർട്ടിയും ഇൻഫോപാർക്ക് പൊലീസും ചേർന്ന് പിടികൂടിയത്. അഭിമന്യുവും അമൃതയും കായികാധ്യാപകരാണ്. ഇൻഫോപാർക്കിൽ നടക്കുന്ന മയക്കുമരുന്ന് ഉപയോഗവും വിൽപനയും സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന്‍റെ നിർദേശാനുസരണം നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപനക്ക്​ കൊണ്ടുവന്ന 28 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. സിറ്റി ഡാൻസാഫ്​ സബ് ഇൻസ്​പെക്ടർ രാമു ചന്ദ്രബോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. പലതവണ പൊലീസിന് പിടികൊടുക്കാതെ തെന്നിമാറിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇൻഫോപാർക്കിന് സമീപത്തെ ഒരു ഫ്ലാറ്റിൽ താമസിച്ച് വിശ്വസ്തരായവർക്ക് മാത്രമാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഫോണുകളും സിമ്മും മാറി ഉപയോഗിച്ച് പൊലീസിന്‍റെ പിടിയിലാകാതെ വിദഗ്​ധമായാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. EKG prathy sanil- സനിൽ EKG prathy abhibanyu -അഭിമന്യു EKG prathy amritha -അമൃത EKG mdmd -പിടികൂടിയ എം.ഡി.എം.എ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story