Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനാഫ് എടവനക്കാടിന്​...

മനാഫ് എടവനക്കാടിന്​ യു.എ.ഇ. ഗോൾഡൻ വിസ 

text_fields
bookmark_border
മനാഫ് എടവനക്കാടിന്​ യു.എ.ഇ. ഗോൾഡൻ വിസ 
cancel
വൈപ്പിൻ: രണ്ടു പതിറ്റാണ്ടായി യു.എ.ഇ യിൽ മാധ്യമ-സാങ്കേതിക- കലാരംഗങ്ങളിൽ പ്രവർത്തിക്കുന്ന മനാഫ് എടവനക്കാടിന്​ ഗോൾഡൻ വിസ ലഭിച്ചു. പെയിന്റിങ്​, ഫോട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട് മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച്‌ കലാ - സാംസ്‌കാരിക വിഭാഗത്തിലാണ് യു.എ.ഇ സർക്കാർ പത്തു വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചത്. ദില്ലിയിലും കേരളത്തിലും, യു.എ.ഇ.യിലുമായി തന്റെ പെയിൻറിങുകളുടെയും ഡിജിറ്റൽ വർക്കുകളുടെയും ഫോട്ടോഗ്രാഫുകളുടെയും നിരവധി പ്രദർശനങ്ങൾ മനാഫ് നടത്തിയിട്ടുണ്ട്. 'ഫ്രാക്ടൽ ആർട്ട്' എന്ന താരതമ്യേന പുതിയ ഡിജിറ്റൽ കലാരൂപത്തിന്റെ യു.എ.ഇ.യിലെ തന്നെ ആദ്യ പ്രദർശനമായിരുന്നു 2009-ൽ ദുബൈയിൽ നടത്തിയ 'വിബിൾ സ്പിരിറ്റ് വോളിയം വൺ'. കഴിഞ്ഞ വർഷം ഷാർജയിൽ നടന്ന അന്താരാഷ്ട്ര ഫോട്ടോ ഫെസ്റ്റിവൽ 'എക്സ്പോഷറി'ൽ മനാഫിന്റെ 20ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തി തൃശൂർ ഗവ. വനിത പോളിടെക്‌നിക്‌ കോളജിൽ ഇലക്ട്രോണിക്സ് വിഭാഗം ലക്ചററായി ജോലി ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story