Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:42 AM IST Updated On
date_range 19 May 2022 5:42 AM ISTപുക്കാട്ടുപടിയിലെ മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കിഴക്കമ്പലം: പുക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി മോഷണക്കേസിലെ പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പന്നിയൂര്‍ കാരക്കോടി പുതിയപുരയില്‍ ചപ്പന്റകത്ത് വീട്ടില്‍ ഷംസീര്‍ (40), തൃശൂര്‍ പുന്നയൂര്‍ പന്തായില്‍ വീട്ടില്‍ സനല്‍ (37) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുക്കാട്ടുപടി വായനശാലപ്പടി റോഡില്‍ കാഞ്ഞിരത്താമുകള് ഭാഗത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് 10 പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത്. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ ചടുലമായ നീക്കത്തില്‍ കുന്നംകുളത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധിയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഷംസീര്‍. എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.എം. കെഴ്സന്‍, എസ്.ഐ രാജന്, എസ്.സി.പി.ഒമാരായ ഷമീര്‍, കരീം, അന്‍സാര്‍, ബിന്ദു, സി.പി.ഒമാരായ മാഹിന്‍ ഷാ, അരുണ്‍ കെ.കരുണ്‍ എന്നിവരും ഉണ്ടായിരുന്നു. പടം: സനല്‍, ഷംസീര്‍ (mail ചെയ്തിട്ടുണ്ട്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story