Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:40 AM IST Updated On
date_range 19 May 2022 5:40 AM ISTബുൾഡോസർ ഭരണകൂട ആയുധമാകുമ്പോൾ എഴുത്തിന് പ്രസക്തി ഏറുന്നു -എം.എ. ബേബി
text_fieldsbookmark_border
കൊച്ചി: സ്റ്റേറ്റ് എന്നതിന് ഏറ്റവും അർഥവത്തായ മലയാള പദമായ 'ഭരണകൂട'ത്തിന് ശക്തിപകരുന്ന ആയുധമായി ബുൾഡോസർ മാറുന്ന കാലത്ത് എഴുത്തുകാരുടെ വാക്കും എഴുത്തും മുമ്പെന്നത്തേക്കാൾ പ്രസക്തമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എൻ.എസ്. മാധവന്റെ 'തിരുത്ത്' പോലുള്ള കഥകൾ വലിയ മാനം നൽകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മാധവന്റെ കഥകൾ കാലാതീതമാണെന്നും എബ്രഹാം മാടമാക്കൽ അവാർഡ് സമ്മാനിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ നവോത്ഥാന സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തമിഴ് സാഹിത്യകാരനും സിനിമ പ്രവർത്തകനുമായ ബവ ചെല്ലൈദുരെ അതിഥിയായിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി അശോക് എം. ചെറിയാൻ, ഷാജി ജോർജ് പ്രണത, കെ.എ. അലി അക്ബർ, മാത്യു ഹാബിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story