Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:40 AM IST Updated On
date_range 19 May 2022 5:40 AM ISTഖത്തര്‍ വിസ സെന്റര്‍ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുന്നു -പ്രവാസി വെൽഫെയർ ഫോറം
text_fieldsbookmark_border
പള്ളിക്കര: കൊച്ചിയിലെ ഖത്തര്‍ വിസ സെന്റര്‍ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. നിരവധി തൊഴിലന്വേഷകര്‍ ഇതു സംബന്ധിച്ച് പരാതികളുന്നയിച്ചിരുന്നു. മെഡിക്കല്‍ വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പൂര്‍ണാരോഗ്യവാന്മാരായ യുവതീയുവാക്കളെ പോലും തുടര്‍ പരിശോധനകള്‍ക്കും ക്യു.വി.സി നിര്‍ദേശിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളിലേക്കും മറ്റും നിര്‍ബന്ധ ബുദ്ധിയോടെയാണ് അയക്കുന്നതെന്നും വിസ അപേക്ഷകര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഏറെ സുതാര്യമായും അനാവശ്യവുമായ തുടര്‍ പരിശോധനകളൊന്നും കൂടാതെ വളരെ സുഗമമായി മെഡിക്കല്‍ രേഖകള്‍ ലഭ്യമാകുമ്പോള്‍ കേരളത്തിലെ ഖത്തര്‍ വിസാ സെന്റര്‍ അനാവശ്യമായി ഉദ്യോഗാർഥികളെ വലയ്ക്കുന്നത് സാമ്പത്തിക ചൂഷണത്തിന് വേണ്ടിയാണെന്ന് ഫോറം ജില്ല പ്രസിഡന്റ് നസീര്‍ അലിയാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story