Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTഡെങ്കിപ്പനി; തൃക്കാക്കരയിൽ ഗ്രീൻ കാമ്പയിൻ ആരംഭിച്ചു
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കരയിൽ ഡെങ്കി വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി നഗരസഭ. കൊതുകു നിവാരണം പൂർണ കാര്യക്ഷമമാക്കാൻ അടിയന്തര പ്രാധാന്യത്തോടെ ഗ്രീൻ ഡ്രൈവ് കാമ്പയിൻ ആരംഭിച്ചു. ഹരിതകർമ സേന, ആരോഗ്യ വിഭാഗം, കുടുംബശ്രീ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് ഗ്രീൻ ഡ്രൈവ്. വീടും പരിസരവും ശുചിയാക്കുകയും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. ഇതുവരെ 73 പേർക്കാണ് നഗരസഭയിൽ ഡെങ്കിപ്പനി ബാധിച്ചത്. നഗരസഭയിലെ 12, (കുഴിക്കാട്ടുമൂല) 16 (കാക്കനാട്) വാർഡുകളെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍റെ മകൻ ഉൾപ്പെടെ രണ്ടുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. വേനൽമഴ കൂടി കനത്തതോടെ പനിബാധ രൂക്ഷമാകാൻ സാധ്യത പരിഗണിച്ചാണ് പ്രത്യേക കാമ്പയിൻ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി പൊതുസ്ഥലങ്ങൾ അണുമുക്തമാക്കും. രോഗ പ്രതിരോധ ഭാഗമായി വീടുകൾ തോറും ബോധവത്കരണം നടത്തും. അതേസമയം, പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധം ശക്തമാക്കുമെന്നും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളമ്പിളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story