Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.കെ.പി.സി.ടി.എ...

എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം എറണാകുളത്ത്​

text_fields
bookmark_border
കൊച്ചി: എയ്​ഡഡ്​ കോളജ്​ മേഖലയി​ലെ ഇടതു​പക്ഷ അധ്യാപകരുടെ സംഘടനയായ ദ ഓൾ കേരള പ്രൈവറ്റ്​ കോളജ്​ ടീച്ചേഴ്​സ്​ അസോസിയേഷൻ (എ.കെ.പി.സി.ടി.എ) 64ാമത്​ സംസ്ഥാന സമ്മേളനം എറണാകുളത്ത്​ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 19, 20 തീയതികളിൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്​ഘാടനം ​ചെയ്യും​. മികച്ച കോളജ്​ യൂനിയനുള്ള പ്രഥമ അഭിമന്യൂ പുരസ്കാരം സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ജോജി അലക്സ്​, ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. വി.പി. മാർക്കോസ്,​ ഫിനാൻസ്​ കമ്മിറ്റി കൺവീനർ ഡോ. എ.യു. അരുൺ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story