Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:45 AM IST Updated On
date_range 18 May 2022 5:45 AM ISTസംസ്കൃത സർവകലാശാല കലോത്സവത്തിൽ താരമായി വത്സൻ
text_fieldsbookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവത്തിൽ താരമായി വത്സൻ. വൈസ് ചാൻസലർ ഓഫിസിലെ പാർട്ട് ടൈം സ്വീപ്പറാണ് വത്സൻ. കലോത്സവ സമാപന ദിനത്തിൽ രാത്രി 11.45ന് വിജയികൾക്ക് സമ്മാനം നൽകിയതിലൂടെ അഭിമാനതാരമായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മത്സരങ്ങൾ തീരാൻ വൈകിയതോടെ സമ്മാനം നൽകേണ്ട വൈസ് ചാൻസലറും രജിസ്ട്രാറും അടക്കമുള്ളവർ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മാറി നിന്നതോടെയാണ് സർവകലാശാലയുടെ ആരംഭകാലം മുതൽ ജോലി ചെയ്യുന്ന വത്സന് അവസരം ലഭിച്ചത്. കലോത്സവ ഭാരവാഹികൾ രാത്രി വീട്ടിലെത്തി സിൽക്ക് ഷർട്ട് ധരിപ്പിച്ചാണ് ഇദ്ദേഹത്തെ സ്റ്റേജിൽ എത്തിച്ചത്. ഒമ്പത് സെന്‍ററുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്ത പരിപാടിയിൽനിന്ന് ഉത്തരവാദിത്തമുള്ളവർ മാറിനിന്നതിന് എതിരെ പ്രതിഷേധമുയരുന്നുണ്ട്. photo ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടന്ന സർവകലാശാല യൂനിയൻ കലോത്സവത്തിൽ വൈസ് ചാൻസലർ ഓഫിസിലെ പാർട്ട് ടൈം സ്വീപ്പർ വത്സൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു. സർവകലാശാല സ്റ്റുഡന്റ്സ് സർവലസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
