Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടയപ്പുറത്തിന്‍റെ...

എടയപ്പുറത്തിന്‍റെ വഴിമുടക്കി കിൻഫ്ര കുടിവെള്ള പദ്ധതി 

text_fields
bookmark_border
എടയപ്പുറത്തിന്‍റെ വഴിമുടക്കി കിൻഫ്ര കുടിവെള്ള പദ്ധതി 
cancel
ആലുവ: എടയപ്പുറം ഗ്രാമത്തിന്‍റെ വഴിമുടക്കി കിൻഫ്ര കുടിവെള്ള പദ്ധതി. പൈപ്പിടാൻ റോഡ് കുഴിച്ചതാണ് നാട്ടുകാർക്ക് ദുരിതമായത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർമാണം മുടങ്ങിയെങ്കിലും കിൻഫ്ര കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിയെടുത്തത് എടയപ്പുറത്തുകാരുടെ യാത്ര ദുരിതപൂർണമാക്കി. മഴ ആരംഭിച്ചതോടെ കാൽനടപോലും ദുസ്സഹമാണ്. ചരക്ക്- യാത്ര വാഹനങ്ങളെല്ലാം ചളിയിൽ പൂണ്ടുപോവുകയാണ്. പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് താഴുന്നതിൽ നാട്ടുകാർ തുടക്കം മുതൽ ആശങ്കയിലായിരുന്നു. മഴ ശക്തമായതോടെ ആശങ്ക യാഥാർഥ്യമാവുകയായിരുന്നു. തോട്ടുമുഖം എടയപ്പുറം തുരുത്തി തോടിന് സമീപത്തുനിന്നാണ് ഭീമൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ആലുവ- പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖത്തുനിന്ന്​ ആലുവ- പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല വരെ 2.65 കിലോമീറ്റർ നീളുന്ന എടയപ്പുറം റോഡിൽ പൈപ്പ് സ്ഥാപിക്കൽ മേയ് 15ന് മുമ്പ് പൂർത്തീകരിക്കുമെന്നായിരുന്നു തീരുമാനം. എന്നാലിത്​ പാഴ്​വാക്കായി. നിർമാണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ നിർമാണപ്രവൃത്തി നിലച്ചു. കുഴിയെടുത്ത ഭാഗം കെണിയായി മാറി​. റോഡിന് നടുവിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് ഇടുന്ന ഭാഗം അതത്​ ദിവസം മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ, ചെറിയ മഴക്കുപോലും വാഹനങ്ങൾ കുഴിയിൽ പുതയുന്ന അവസ്ഥയാണ്. പൈപ്പിടലിന്‍റെ തുടക്കം മുതൽ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story