Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകട ഭീഷണിയായി...

അപകട ഭീഷണിയായി മരച്ചില്ലകൾ

text_fields
bookmark_border
അപകട ഭീഷണിയായി മരച്ചില്ലകൾ
cancel
കാഞ്ഞൂർ: പുതിയേടം പാർഥസാരഥി ക്ഷേത്രത്തിനു മുന്നിലെ മദിരാശി മരത്തിന്‍റെ ചില്ലകൾ അപകട ഭീഷണി ഉയർത്തുന്നു. കാഞ്ഞൂർ വൈദ്യുതി സെക്ഷനിൽ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതി ഓഫിസിന് 300 മീറ്റർ ദൂരത്താണ് മരം നിൽക്കുന്നത്. വൈദ്യുതി കമ്പികളുടെ ഇടയിലൂടെ ചില്ലകൾ വളർന്നുനിൽക്കുന്നതിനാൽ മിക്ക സമയത്തും വൈദ്യുതിമുടക്കം പതിവാണ്. ഇതിന് സമീപമാണ് വില്ലേജ് ഓഫിസ്, ആയുർവേദ-ഹോമിയോ-മൃഗാശുപത്രികൾ പ്രവർത്തിക്കുന്നത്. അടിയന്തരമായി ചില്ലകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം- വൈദ്യുതി ലൈനുകളുടെ ഇടയിലൂടെ കടന്നുപോകുന്ന പുതിയേടം പാർഥസാരഥി ക്ഷേത്രത്തിനു മുന്നിലെ മദിരാശി മരത്തിന്‍റെ ചില്ലകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story