Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലങ്ങാട്: കേരള ഹിന്ദി പ്രചാരസഭ കീഴിൽ പ്രവർത്തിക്കുന്ന ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ ഹിന്ദി പ്രഥമ, ഹിന്ദി ദൂസരി കോഴ്സുകളിലേക്ക് . യു.പി വിഭാഗം കുട്ടികൾക്ക് ഹിന്ദി പ്രഥമ കോഴ്സിനും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹിന്ദി ദൂസരി കോഴ്സിനും പ്രവേശനം നൽകും. വിശദ വിവരങ്ങൾക്ക്: 9497789401. --------------------------- ഗൊളിമ്പിക്‌സ്-പൈതൃക കായികവിനോദങ്ങളുടെ ഒളിമ്പിക്‌സ് പറവൂർ: സ്പോര്‍ട്സ് ആൻഡ്​ മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്.എം.ആര്‍.ഐ), ഗോതുരുത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബും (എസ്.എ.സി) സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃക കായിക വിനോദങ്ങളുടെ ഒളിമ്പിക്‌സായ ഗൊളിമ്പിക്‌സ് -2022, 22ന് ഗോതുരുത്ത് ഹോളി ക്രോസ് പള്ളി അങ്കണത്തില്‍ നടക്കും. കേരളത്തിലെ പൈതൃകകായിക വിനോദങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച ഗൊളിമ്പിക്‌സിന്റെ എട്ടാമത് പതിപ്പില്‍ 500 (ഗോട്ടി), അട്ടിയേറ് (ലഗോറി), നീളന്‍വാര്‍, പൊടികളി (ദായം), പകിടകളി, കൊന്നിത്തൊട്ട് (ലംഗഡി) ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 7994583220 നമ്പറില്‍ ബന്ധപ്പെടണം. ---------------------------------------------- പരിപാടികൾ ഇന്ന് ഞാറക്കൽ ടാലന്റ് പബ്ലിക് സ്കൂൾ: സ്കൂൾ, കോളജ് ബസുകളിലെ ഡ്രൈവർമാർക്കും ആയമാർക്കും മറ്റ് ജീവനക്കാർക്കും മോട്ടോർ വാഹനവകുപ്പിന്‍റെ ബോധവത്​കരണ ക്ലാസ് -രാവിലെ 9.00 പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: അമ്മമാർക്ക്​ സൈബർ സുരക്ഷ ക്ലാസ് -രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story