Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംരക്ഷണ ഭിത്തിക്ക്​...

സംരക്ഷണ ഭിത്തിക്ക്​ പിന്നാലെ റോഡും ഇടിയുന്നു

text_fields
bookmark_border
സംരക്ഷണ ഭിത്തിക്ക്​ പിന്നാലെ റോഡും ഇടിയുന്നു
cancel
കോതമംഗലം: കൊച്ചി - ധനുഷ്​കോടി ദേശീയപാതയിൽ ചീയപ്പാറക്ക്​ സമീപം സംരക്ഷണഭിത്തിക്ക്​ പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണം. ദേശീയപാത അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതുവഴി ഗതാഗതം നിലയ്ക്കുന്ന സാഹചര്യമാണ്​. പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണ ഭിത്തിയാണ്​ തകർച്ചയിലായത്. ഫില്ലിങ് സൈഡ് 500 അടിയിലേറെ ആഴമുള്ള കൊക്കയാണ്. സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണിക്ക് അധികൃതർ കൂട്ടാക്കാത്തതുമൂലം അടുത്തിടെ കൂടുതൽ ദൂരം ഇടിഞ്ഞു. ഇതോടെ ഇതുവഴി സുഗമ ഗതാഗതവും തടസ്സപ്പെട്ടു. ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചതാണ്​ അധികൃതർ ചെയ്ത നടപടി. കഴിഞ്ഞ രണ്ടാഴ്ചയായി മഴ ശക്തമായതോടെയാണ് സംരക്ഷണഭിത്തിക്ക്​ പിന്നാലെ ടാറിങ് റോഡും ഇടിയാൻ തുടങ്ങിയത്. EM KMGM 1 Road ദേശീയപാതയിൽ ചീയപ്പാറക്ക്​ സമീപം റോഡ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story