Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:41 AM IST Updated On
date_range 18 May 2022 5:41 AM ISTപുക്കാട്ടുപടിയിൽ പട്ടാപ്പകൽ മോഷണം
text_fieldsbookmark_border
പുക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ മോഷണം കിഴക്കമ്പലം: പുക്കാട്ടുപടി കാഞ്ഞിരത്താമുകള്‍ നടുവില്‍ വിജയമ്മയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. 10 പവനും 2500 രൂപയുമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധരുടെയും ഡോഗ്‌സ്ക്വാഡിന്‍റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. വിജയമ്മയും കുടുംബവും ഗര്‍ഭിണിയായ മകളെ ആലുവയിലെ ആശുപത്രിയില്‍ കാണിക്കാൻ വീടുപൂട്ടി പോയതായിരുന്നു. അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത്കയറിയ മോഷ്ടാവ് അലമാരയുടെ പൂട്ട് തല്ലിപ്പൊളിച്ച് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. തടിയിട്ട പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ea pagilum kodukanam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story