Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിടിമുറുക്കി...

പിടിമുറുക്കി ലഹരിമാഫിയ; നടപടി പേരിലൊതുങ്ങുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: ടൗണിലടക്കം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളുമായി ലഹരിമാഫിയ വിലസുമ്പോഴും നടപടി സ്വീകരിക്കാത്ത എക്സൈസ് വകുപ്പിനെതിരെ പ്രതിഷേധം. മയക്കുമരുന്ന് ​ഉപഭോഗം ഏറെ വർധിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തി അധികൃതർ തടിയൂരുന്നത്. ഒരുവർഷം മുമ്പുവരെ നിരവധി കേസുകളാണ് മൂവാറ്റുപുഴ മേഖലയിൽനിന്ന്​ പിടികൂടിയിരുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ മൂവാറ്റുപുഴയിൽ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധയുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ടൗണിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ലഹരിസംഘങ്ങൾ യഥേഷ്ടം വിലസുകയാണ്. മൂവാറ്റുപുഴയിലേക്ക് കഞ്ചാവ് എത്തുന്നത് അധികവും ഇടുക്കി മേഖലയിൽനിന്നാണ്. കമ്പം-തേനി അതിർത്തിയിൽനിന്ന്​ വിദ്യാർഥികളെയും മറ്റും ഉപയോഗിച്ചാണ് ലഹരി എത്തിക്കുന്നതെന്ന്​ എക്സൈസ് നേരത്തേ കണ്ടെത്തിയിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്​ അന്തർസംസ്ഥാന തൊഴിലാളികൾ വഴിയും കഞ്ചാവ് എത്തുന്നുണ്ട്. ഇക്കാര്യങ്ങൾ കാണിച്ച്​ മേലുദ്യോഗസ്ഥർക്ക് കൃത്യമായി വിവരങ്ങൾ കൈമാറിയിട്ടും പരിശോധന നടത്തുന്നതിൽ ഇവർ വിമുഖത കാണിക്കുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഗ്രാമിന് 3000 രൂപയിലേറെ വിലവരുന്ന എം.ഡി.എം.എ വിദ്യാർഥികളുടെ കൈകളിലടക്കം സുലഭമാണെന്ന വിവരമുണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് ദുരൂഹമായി തുടരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story