Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്യാന്‍വാപി മസ്ജിദ്:...

ഗ്യാന്‍വാപി മസ്ജിദ്: കോടതികളും ഭരണകൂടവും നിയമം മറക്കരുത് -പി.ഡി.പി

text_fields
bookmark_border
കൊച്ചി: ഗ്യാന്‍വാപി മസ്ജിദ് ഭൂമി തര്‍ക്കപ്രദേശമാക്കി മറ്റൊരു ബാബരി ആവര്‍ത്തിക്കാനുള്ള നീക്കം ന്യൂനപക്ഷ ജനവിഭാഗങ്ങളോടും രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. ജനങ്ങളെ ബാധിക്കുന്ന എല്ലാ ജീവല്‍പ്രശ്നങ്ങളെയും മറച്ചുവെച്ച് സമാധാന ജീവിതം തകര്‍ക്കാനും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് നിയമം മറന്ന് ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗ്യാന്‍വാപി മസ്ജിദിനെ തര്‍ക്കഭൂമിയാക്കി തകര്‍ക്കാനുള്ള നീക്കത്തിൽ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമൂഹവും പുലര്‍ത്തുന്ന മൗനം അപകടകരമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story