Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി.സി. സെബാസ്റ്റ്യന്‍...

വി.സി. സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍

text_fields
bookmark_border
കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി അഡ്വ. വി.സി. സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മേയ് 21ന്​ തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷക നേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിങ്​ ധന്യലവാന്‍ (പഞ്ചാബ്) എന്നിവർ പങ്കെടുക്കും. കെ. ശാന്തകുമാര്‍ (കർണാടക), ദേവശിഖാമണി (തമിഴ്‌നാട്), പി. നരസിംഹനായിഡു (തെലങ്കാന), ദശരഥറെഡ്​ഡി (ആന്ധ്ര), പി.ടി. ജോണ്‍, അഡ്വ. ജോണ്‍ ജോസഫ് (കേരള) എന്നിവരാണ് സൗത്ത് ഇന്ത്യയുടെ മറ്റു ഭാരവാഹികള്‍. EKG Adv V C Sebastian. Jpg -വി.സി. സെബാസ്റ്റ്യന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story