Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക്​ കാരണം ഇന്ധനവിലയും കേന്ദ്രനയവും -എളമരം കരീം

text_fields
bookmark_border
ആലപ്പുഴ: കെ.എസ്​.ആർ.ടി.സി പ്രതിസന്ധിക്ക്​ കാരണം ഇന്ധനവിലവർധനയും കേന്ദ്രസർക്കാറിന്‍റെ നയവുമാണെന്ന്​ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെ​ക്രട്ടറി എളമരം കരീം. കേരള സ്‌റ്റേറ്റ്‌ ലോട്ടറി ഏജന്‍റ്​​സ്‌ ആൻഡ്‌ സെല്ലേഴ്സ്‌ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്​.ആർ.ടി.സി പ്രതിസന്ധിയുടെ യഥാർഥ കാരണം മറച്ചുവെച്ചാണ്​ മാധ്യമങ്ങൾ തൊഴിലാളികളുടെ ​മേൽ കുറ്റം ചാരുന്നത്​. സ്ഥാപനം രക്ഷിക്കാൻ വരുന്ന മേധാവികളെ യൂനിയനുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ പ്രചരിപ്പിക്കുന്നു. സ്വകാര്യബസ്‌ സർവിസുകളും ലാഭത്തിലല്ലെന്ന വസ്തുത മറച്ചുവെച്ചാണ്‌ ഇത്തരം പ്രചാരണം. കേരളത്തിൽ 50,000 സ്വകാര്യ ബസുകളുണ്ടായിരുന്നത്​ 15,000 ആയി കുറഞ്ഞു. ബസ്‌ മുതലാളിയെന്നത്​ ഓപറേറ്ററായി. ഭരണഘടന സ്ഥാപനങ്ങളെ ഉൾപ്പെടെ കേന്ദ്രസർക്കാർ വർഗീയവത്​കരിക്കുകയാണ്‌. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ ഒരുഭാഗം അടച്ചിടാൻ കോടതിയിൽനിന്ന്‌ ഉത്തരവ്‌ സമ്പാദിച്ചത്‌ ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്​. പശ്ചാത്തല സൗകര്യവികസന പദ്ധതികൾക്ക്‌ സർക്കാർ വലിയ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായാണ്​ കെ-റെയിൽ പദ്ധതി നടപ്പാക്കുന്നത്‌. അസത്യം പ്രചരിപ്പിച്ചാണ്‌ ബി.ജെ.പിയും കോൺഗ്രസും അതിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story