Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരീലക്കുളങ്ങരയിൽ...

കരീലക്കുളങ്ങരയിൽ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കരീലക്കുളങ്ങരയിൽ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
cancel
കായംകുളം: ദേശീയപാതയിൽ പൊലീസ് വിരിച്ച വലയിൽ മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘം കുടുങ്ങി. കായംകുളം കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് കോളനിയിൽ മുനീർ (25), കീരിക്കാട് കണ്ണമ്പള്ളിഭാഗം തുളീനയ്യത്ത് സക്കീർ (26) എന്നിവരാണ് ലക്ഷങ്ങൾ വിലവരുന്ന 75 ഗ്രാം എം.ഡി.എം.എയും 10 ലഹരി സ്റ്റാമ്പുകളുമായി പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. രാമപുരം എൽ.പി സ്കൂളിന് മുന്നിൽവെച്ച്​ ചൊവ്വാഴ്ച ഉച്ചയോടെയാണ് അറസ്റ്റിലാകുന്നത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്ന്​ വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവന് രഹസ്യവിവരം ലഭിച്ചതാണ് പരിശോധനക്ക് കാരണമായത്. സക്കീറിനെതിരെ ജില്ലയിലെ പല സ്റ്റേഷനുകളിലായി 11ഓളം പിടിച്ചുപറി, മയക്കുമരുന്ന്, മോഷണ കേസുകൾ നിലവിലുണ്ട്. മുനീറിനെതിരെ ആറോളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. പിടികൂടിയ എം.ഡി.എം.എക്ക്​ വിപണിയിൽ 4.5 ലക്ഷത്തോളം രൂപയും എൽ.എസ്.ഡി.ക്ക്​ ഒരു ലക്ഷം രൂപയും വില വരും. കരീലക്കുളങ്ങര സി.ഐ സുധിലാലിന്‍റെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്. APGKY1CRAIMEDRUG പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story